Latest NewsKeralaNews

ഓഫീസിലെ ജീവനക്കാരന് കോവിഡ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍

ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

തിരുവനന്തപുരം: ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ജീവനക്കാരൻ ജോലിക്കെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മുല്ലപ്പള്ളി നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു.

Read Also: ജോലി വാഗ്​ദാന തട്ടിപ്പുകൾ; വഞ്ചിതരാകരുതെന്ന് മില്‍മ

എന്നാൽ തിരുവനന്തപുരം ഡെപ്യൂട്ടി മേയർ അടക്കം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി മേയർ കെ.ശ്രീകുമാ‍ർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button