തൃശൂര്‍: കടക്കണിയില്‍ പെട്ടുഴലുന്ന കെഎസ്ഇബിയ്ക്ക് സര്‍ക്കാറില്‍ നിന്ന് 500 കോടി വായ്പ. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെ.എഫ്.സി) നിന്ന് പത്തുവര്‍ഷംകൊണ്ട് തിരിച്ചടക്കുന്ന വിധത്തിലാകും വായ്പയെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലെ പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 500 കോടി രൂപ മാസം മുമ്പാണ് വായ്പയെടുത്തത്. ഇതിനുപുറമെയാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് വായ്പ സ്വീകരിക്കുന്നത്.
read also : പാലാരിവട്ടം പാലം നിർമ്മാണം: ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം
കൂടാതെ കേന്ദ്ര സ്ഥാപനമായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷനില്‍ നിന്ന് (ആര്‍.ഇ.സി) 500 കോടി രൂപ വായ്പക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് മൂലം കൂടുതല്‍ പ്രതിസന്ധിയിലായ കെ.എസ്.ഇ.ബി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കടമെടുക്കലല്ലാതെ വേറെ നിര്‍വാഹമില്ലെന്ന നിലപാടിലാണ്. കുടിശ്ശികയായി ഇതിനകം പിരിഞ്ഞുകിട്ടാനുള്ളത് 2500 കോടിയിലേറെ രൂപയാണ്. ഇതില്‍ 550 കോടിയോളം രൂപ കോവിഡ് കാലത്ത് വന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments