Latest NewsIndiaNews

ഇന്ത്യാ ടുഡേ ‘ഹെൽത്ത്ഗിരി അവാർഡ് 2020’ സേവാ ഭാരതിക്ക്

ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച എൻ‌ജി‌ഒയായി രാഷ്ട്രീയ സേവാ ഭാരതിയെ ഇന്ത്യാ ടുഡേ തിരഞ്ഞെടുത്തു. കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന കൊറോണ യോദ്ധാക്കൾക്ക്(കോവിഡ് വാരിയേഴ്സ്) നൽകുന്ന ഹെൽത്ത്ഗിരി അവാർഡ് 2020 ആണ് രാഷ്ട്രീയ സേവാ ഭാരതിക്ക് ലഭിച്ചത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് സമയബന്ധിതമായി സഹായം നൽകുന്ന സേവാ ഭാരതിയുടെ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.

Read also: സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ

ഗാന്ധി ജയന്തി ദിനത്തിൽ സമ്മാനിക്കുന്ന ഇന്ത്യാ ടുഡേയുടെ സഫായിഗിരി അവാർഡിന്റെ പുന:പതിപ്പാണ് ഹെൽത്ത്ഗിരി അവാർഡ് 2020. കുടിയേറ്റക്കാർക്ക് സമയബന്ധിതമായി സഹായം നൽകിയ മികച്ച എൻ‌ജി‌ഒ, കോവിഡ് -19 നെ നേരിടുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനം, ആരോഗ്യ പരിരക്ഷാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മികച്ച എൻ‌ജി‌ഒ എന്നിവയടക്കം ഒൻപത് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ ആണ് വെർച്വൽ അവാർഡ് ദാന ചടങ്ങിലൂടെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

കൊറോണ വാരിയേഴ്സിനെ ‘ഹെൽത്ത്ഗിരി അവാർഡുകൾ’ നൽകി ആദരിച്ചതിന് ഇന്ത്യാ ടുഡേ ഗ്രൂപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ‘ഗാന്ധി ജയന്തിയിൽ ഇത് സംഭവിക്കുന്നത് ഉചിതമാണ്. നിസ്വാർത്ഥ സേവനമെന്ന ബാപ്പുവിന്റെ ആശയങ്ങൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ രാജ്യത്തെ അശ്രാന്തമായി സേവിക്കുന്നത്തിലൂടെ പ്രതിഫലിപ്പിക്കുന്നു’ മോദി അഭിപ്രായപ്പെട്ടു

‘ഇന്ത്യ ടുഡേ ഹെൽത്ത്ഗിരി അവാർഡ് കൊറോണ വാരിയേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും സുരക്ഷിതരായി തുടരാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം പകരുന്നതുമാകട്ടെ. ഈ അവസരത്തിൽ എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ’ മോദി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button