അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ നാലാം ദിനവും 1000ത്തിനു മുകളിൽ. ശനിയാഴ്ച 1231 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് ആണിത്. വെള്ളിയാഴ്ച്ച 1181, വ്യാഴാഴ്ച 1158, ബുധനാഴ്ച 1100 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. രണ്ട് പേർ കൂടി മരിച്ചു.
Also read : ട്രംപിന്റെ മരണം പ്രതീക്ഷിച്ചുള്ള’ ട്വീറ്റുകള്‍ നിറയുന്നു: മുന്നറിയിപ്പ് നല്‍കി ട്വിറ്ററും
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 97,760ഉം, മരണസംഖ്യ 426ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1051പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 87,122 ആയി ഉയർന്നു. നിലവിൽ 10,212 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 1,17,812 പേർക്ക് കൂടി പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ ഇതുവരെ 99 ലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിതായി അധികൃതർ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വര്ധനവുമായി കുവൈറ്റ്. ശനിയാഴ്ച 371 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 106,458ഉം,മരണസംഖ്യ 620 ആയി. 537 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 98,435ആയി ഉയർന്നു. നിലവിൽ 7,403 പേരാണ് ചികിത്സയിലുള്ളത്. 129 പേരുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച 1,990 പരിശോധനകൾ കൂടി നടന്നതോടെ . ആകെ പരിശോധന നടത്തിയവരുടെ എണ്ണം 755,765 ആയി
Post Your Comments