റായ്പൂർ : ഛത്തീസ്ഗഢിൽ 14 കാരി പീഡിപ്പിക്കപ്പെട്ടത് ചെറിയ സംഭവമാണെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ശിവകുമാർ ദഹാരിയ. ബൽറാംപൂരിൽ 14 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലായിരുന്നു കോൺഗ്രസ് നേതാവ് കൂടിയായ ശിവകുമാർ ദഹാരിയയുടെ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവന വൻ വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പീഡനക്കേസുകളെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല ഉദ്ദേശ്യം. പീഡനം എവിടെ നടന്നാലും അത് മനുഷ്യത്വത്തിന് നേരെയുള്ള ദു:ഖകരമായ കുറ്റകൃത്യമാണ്. ബൽറാംപൂർ വിഷയം ഹാത്രസിലെ സംഭവവുമായി താരതമ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും തന്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും ആയിരുന്നു വിശദീകരണം.
Read Also: പിഴയീടാക്കിയതിന്റെ ‘ലഹരിയിൽ’ പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞു; 3 പേർ അറസ്റ്റിൽ
കേസ് മൂടി വെയ്ക്കാനാണ് കാേൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന പീഡനങ്ങൾ ചെറുതാണെന്ന അഭിപ്രായം കോൺഗ്രസിന്റെ വികൃതമായ മാനസീകാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് രമൺ സിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പെൺമക്കളെക്കുറിച്ച് രാഹുലും പ്രിയങ്കയും യഥാർത്ഥത്തിൽ ഉത്ക്കണ്ഠപ്പെടുന്നുണ്ടെങ്കിൽ ഛത്തീസ്ഗഢിലേക്കും വരണമെന്നും രമൺ സിംഗ് ആവശ്യപ്പെട്ടു.
Post Your Comments