CinemaLatest NewsNews

നാം ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ നിങ്ങളെ കരുത്തരാക്കും; കുറിപ്പുമായി നടി ഭാവന

ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് വളരെ അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകള്‍ ഭാവന കുറിച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. ഗാന്ധിജയന്തി ദിനത്തില്‍, അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ പങ്ക് വച്ചുകൊണ്ട് നടി ഭാവന എത്തിയിരുന്നു. ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് വളരെ അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകള്‍ ഭാവന കുറിച്ചിരിക്കുന്നത്.

നമ്മുടെ ശക്തി വിജയത്തില്‍ നിന്നും മാത്രം വരുന്നതല്ല. നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മള്‍ ശക്തരാകുന്നത്”, എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ആണ് ഭാവന കടം എടുത്തത്, താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.

shortlink

Post Your Comments


Back to top button