Latest NewsNewsIndia

സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാകാനുള്ള സാധ്യത എയിംസിലെ വിദഗ്ധര്‍ തള്ളി

ന്യൂ ഡൽഹി: നടൻ സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോര്‍ട്ട്. താരത്തിന്റേത് ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സുശാന്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ലെന്നും ആത്മഹത്യയാണെന്നും പോസ്റ്റ്മോർ‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ച എയിംസ് സംഘം വ്യക്തമാക്കിയെന്നാണു സൂചന.

Read also: സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടൻ ആത്മഹത്യ ചെയ്തതാണെന്ന് മുംബയ് പൊലീസ് വിലയിരുത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെയുള്ള ഊഹാപോഹങ്ങളും, താരത്തിന്റെ കുടുംബത്തിന്റെ ആരോപണങ്ങളും സംശയം ജനിപ്പിച്ചു. തുടർന്ന് മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.’മരണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. തെളിവുകൾ കിട്ടുകയാണെങ്കിൽ ഇന്ത്യൻ പീനൽ കോഡിലെ (കൊലപാതകം) സെക്ഷൻ 302 ചേർക്കപ്പെടും. എന്നാൽ 45 ദിവസത്തെ അന്വേഷണത്തിൽ അത്തരത്തിൽ സംശയകരമായ ഒന്നുംകിട്ടിയിട്ടില്ല.’-വൃത്തങ്ങൾ അറിയിച്ചു.

സുശാന്തിനെ കാമുകി റിയ ചക്രവർത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നായിരുന്നു സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ ആരോപണം. തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളിൽനിന്ന് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടർ നാളുകൾക്കു മുൻപേ പറഞ്ഞിരുന്നുവെന്ന് അഭിഭാഷകൻ വികാസ് സിങ് അവകാശവാദം ഉന്നയിച്ചിരുന്നു. അന്വേഷണങ്ങൾ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കിൽ പുതിയ മെ‍‍ഡിക്കൽ ബോർഡിനെ സിബിഐ നിയമിക്കണമെന്ന് വികാസ് സിങ്ങിന്റെ പരാമർശത്തോട് റിയയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.

shortlink

Post Your Comments


Back to top button