അമരാവതി: ട്യൂഷന് അദ്ധ്യാപികയില്‍ നിന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ബാധിച്ചെന്ന് റിപ്പോർട്ട്. ഒരേ ട്യൂഷന് ക്ലാസില്‍ പങ്കെടുത്തവരാണ് കൊറോണ സ്ഥിരീകരിച്ച പതിനാലു കുട്ടികളും. കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ട്യൂഷന് എടുത്ത ദമ്പതികൾക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യവകുപ്പ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 39 പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അവരില്‍ 8നും 12 നും ഇടയില്‍ പ്രായമുള്ള 14 കുട്ടികളും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാവരും ഒരേ ട്യൂഷന് സെന്ററില്‍ പഠിച്ചിരുന്നവരാണെന്ന് കണ്ടെത്തിയത്. അതേസമയം കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരില്‍ അദ്ധ്യാപക ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
Post Your Comments