ലക്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് കേശവ് പ്രസാദിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Read also: കട ബാധ്യത വർധിച്ചു; ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും പെട്ടെന്ന് രോഗപരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. യുപി സർക്കാരിലെ നിരവധി മന്ത്രിമാർക്ക് ഇതിനോടകം കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. യുപി മന്ത്രിമാരായ കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കോവിഡ് -19 മൂലം അന്തരിച്ചു.
Post Your Comments