കുട്ടിള്ക്കിടയില് ആകാംഷയുടെ മുൾമുനയിൽ നിർത്തിയ അമാനുഷിക കഥാപാത്രം ശക്തിമാൻ തിരിച്ചുവരുന്നു. തൊണ്ണൂറുകളില്‍ കുട്ടികളെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ച ശക്തിമാൻ ഇനി സിനിമയാകാൻ പോകുന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കുട്ടികളുടെ സൂപ്പര്‍ ഹീറോ ആരെന്ന ചോദ്യത്തിന് ഭൂരിപക്ഷത്തിനും ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുളളൂ, ശക്തിമാന്. തൊണ്ണൂറുകളിൽ കുട്ടികളായിരുന്നവരൊക്കെ ഇന്ന് മാതാപിതാക്കളായ സമയത്താണ് ശക്തിമാന്റെ തിരിച്ചുവരവ്.
സൂപ്പർ ഹീറോ ശക്തിമാനായി മിനിസ്ക്രീനിലെത്തിയിരുന്ന നടന് മുകേഷ് ഖന്നയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ശക്തിമാന് തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവിട്ടത്. എന്നാൽ ശക്തിമാൻ സിനിമയാകുന്നതിനോടോപ്പം താന്‍ തന്നെയായിരിക്കും ശക്തിമാനായി സ്ക്രീനിലെത്തുകയെന്നും മുഖേഷ് ഖന്ന വെളിപ്പെടുത്തി. 62 വയസുകാരനായ താരത്തിന്റെ ശക്തിമാനായുളള തിരച്ചുവരവില്‍ എന്തൊക്കെ കൗതുകങ്ങളും അത്ഭുതങ്ങളുമാണ് കാത്തിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ പരമ്പരയാണ് ദൂരദര്‍ശനിലൂടെ പുറത്തുവന്ന ശക്തിമാന്. 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണം. പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന് എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.
Read Also: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യവുമുള്ള ഭൂഗര്‍ഭ തുരങ്ക പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
എന്നാൽ മൂന്ന് ചിത്രങ്ങളുടെ പരമ്പരയായി ബിഗ് സ്ക്രീനിലൂടെ ആണ് ശക്തിമാന്റെ രണ്ടാം വരവ്. ചിത്രത്തിന്റ റിലീസ് ഒ.ടി.ടിയിലോ ടെലിവിഷനിലോ ആയിരിക്കില്ലെന്ന് മുകേഷ് ഖന്ന വ്യക്തമാക്കി. സീരീസിലെ ആദ്യചിത്രത്തിന്റെ നിര്‍മ്മാണം 2021ല്‍ ആരംഭിക്കും. ചിത്രത്തിന്റ കൂടുതല്‍ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും മുകേഷ് ഖന്ന അറിയിച്ചു. ശക്തിമാന്റെ തിരിച്ചുവരവിനായി കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ബോംബേ ടൈംസിന് നല്കിയ അഭിമുഖത്തില്‍ മുകേഷ് ഖന്ന നേരത്തെ പറഞ്ഞിരുന്നു. സമകാലിക കഥാപശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം മറ്റൊരു മാദ്ധ്യമത്തില്‍ ശക്തിമാന്റെ രണ്ടാം വരവിനെ കുറിച്ച് സംസാരിച്ച താരം കഥയുടെ ബാക്കിയറിയാനുള്ള പ്രേക്ഷകരുടെ ആകാംഷയുടെ പുറത്താണ് സിനിമ നിമ്മിക്കുന്നതെന്ന് പറഞ്ഞിരുന്നു.
Post Your Comments