Latest NewsKeralaNews

സത്യവിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നത്: രാമകൃഷ്ണനെ തള്ളി കെ.പി.എ.സി ലളിത

തൃശൂർ: മോഹിനിയാട്ടം നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കലാഭവൻ മണിയുടെ കലാഗ്രാമത്തിൽ അവശനിലയിൽ കണ്ടെത്തിയ രാമകൃഷ്ണനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ തോതിൽ ഉറക്കഗുളിക കഴിച്ചെന്നാണ് റിപ്പോർട്ട്. കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആത്മഹത്യാശ്രമം.

Read also: ‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ രാഹുലിനെ പ്രതീക്ഷയോടെ കാണുന്നു, എന്നാല്‍ കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ രാഹുലിനെ പരിഹസിക്കുകയാണ്’; മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി

അക്കാഡമിയിൽ നടക്കാൻ പോകുന്ന ഓൺലൈൻ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ രാമകൃഷ്ണൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ രാമകൃഷ്ണൻ്റെ അപേക്ഷ സ്വീകരിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു. അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിതയെ രാമകൃഷ്ണൻ ബന്ധപ്പെടുകയും അവർ കെ രാധാാകൃഷ്ണൻ നായരെ കണ്ടു സംസാരിച്ചെന്നും രാമകൃഷ്ണൻ പറയുന്നു. നാല് വർഷമായി അക്കാദമി മികച്ച രീതിയിൽ പ്രവർത്തിക്കുകയാണെന്നും രാമകൃഷ്ണന് അവസരം നൽകിയാൽ വിമർശനത്തിന് ഇടയാക്കുമെന്നും ” കെ രാധാകൃഷ്ണൻ നായർ പറഞ്ഞതായി കെ പി എ സി ലളിത തന്നോട് വെളിപ്പെടുത്തിയെന്ന് രാമകൃഷ്ണൻ പിന്നീട് പറഞ്ഞിരുന്നു.ഇതിന് പിന്നാലെ കെ.പി.എ.സി ലളിത പത്രക്കുറിപ്പ് ഇറക്കി. സത്യവിരുദ്ധമായ പ്രസ്താവനയാണ് രാമകൃഷ്ണൻ നടത്തുന്നതെന്നും രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയുമായി സംസാരിച്ചിട്ടില്ലെന്നും നൃത്ത പരിപാടിക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു കുറിപ്പിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button