റോം : ഒരു വർഷം മുൻപു ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയിൽ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു. നേപ്പിൾസ് നഗരത്തിലെ ഫ്ലാറ്റിന്റെ പത്താം നിലയിലെ ജനാലയിൽ നിന്നും ചാടി കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ ടാബ്‌ലറ്റിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
‘അച്ഛനെയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു. തലയിൽ തൊപ്പിവച്ച ആ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം ‘ ഇങ്ങനെയായിരുന്നു കുട്ടിയുടെ കുറിപ്പ്.’ ജോനാഥൻ ഗാലിൻഡോ ‘ എന്ന സാങ്കല്പിക മനുഷ്യനെയാകാം കുട്ടി ഉദ്ദേശിച്ചതെന്ന് ഇറ്റാലിയൻ പൊലീസ് പറയുന്നു.
Read Also :നിരോധനാജ്ഞ ലംഘിച്ച് വെഞ്ഞാറമൂട്ടിൽ പൊതുപരിപാടി; പങ്കെടുത്തവരിൽ എംഎൽഎയും
ബ്ലു വെയിലിന് സമാനമായി ഈ ഗെയിം കളിയ്ക്കുന്നവർക്ക് ഭീകരമായ ‘ ചലഞ്ചു’കൾ നൽകുന്നയാളാണ് ജോനാഥൻ. കറുത്ത തൊപ്പി ധരിച്ച നായയുടെയും മനുഷ്യന്റെയും മുഖത്തോട് കൂടിയ രൂപമാണ് ജോനാഥൻ ഗാലിൻഡോ. ഗെയിമിന്റെ ഓരോ ലെവലിലും എത്തുന്ന ഈ രൂപം അപകടകരമായ ചലഞ്ചുകൾ നൽകുകയും ക്രമേണ കുട്ടികളുടെ മാനസികനില കൈയ്യിലെടുക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.
Post Your Comments