ബംഗളൂരു: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും . മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി കോടിയേരിയും കുടുംബവും. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുക. ബംഗളൂരു എന്‍ഫോഴ്സ്മെന്റാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന് നോട്ടീസ് അയച്ചതായാണ് വിവരം.
രണ്ട് കേന്ദ്ര ഏജന്‍സികളും കര്‍ണാടക പൊലീസിലെ രണ്ട് വിഭാഗങ്ങളുമാണ് നിലവില്‍ ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചോയെന്ന് സ്ഥിരീകരിക്കാനായി മാദ്ധ്യമങ്ങള്‍ ബിനീഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
Post Your Comments