COVID 19KeralaLatest NewsNews

സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സർക്കാർ. മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്നും കടകളിൽ ഗ്ലൗസ് നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read also: ബൂ​മ​റാം​ഗ് എ​ന്നാ​ൽ എ​ന്താ​ണ് സ​ർ ? ; ഐ ഫോണ്‍ ആരോപണത്തിൽ കോ​ടി​യേ​രി​യെ ട്രോ​ളി സ​തീ​ശ​ൻ

കടകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ കയറാവൂ. ആവശ്യത്തിന് സാനിറ്റൈസർ ഉണ്ടാകണം. നേരത്തെ ഇതൊക്കെ പറഞ്ഞെങ്കിലും അങ്ങനെ നടപ്പായില്ല. ഇനി നടപ്പാക്കാതെ വഴിയില്ല. നടപ്പായില്ലെങ്കിൽ കർശന നടപടി വരും. കടയിൽ ആവശ്യമായ ക്രമീകരണം വരുത്തേണ്ട ബാദ്ധ്യത ഉടമസ്ഥനുണ്ട്. ഇത്തരം കാര്യങ്ങൾ ആളുകളിൽ വിഷമം ഉണ്ടാക്കും. എന്നാൽ ആ വിഷമം ഏറ്റെടുത്തേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് എത്ര കാലം നമ്മുടെ കൂടെയുണ്ടാകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, കുറച്ച് കാലം നമ്മോടൊപ്പം രോഗം ഉണ്ടാകുമെന്നും വ്യക്തമാക്കി.

shortlink

Post Your Comments


Back to top button