എന്നും ദേശീയതയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന സംവിധായകനാണ് അലി അക്ബർ. സമൂഹമാധ്യമങ്ങളിലൂടെ ദേശീയതക്കുവേണ്ടിയും ചരിത്രത്തെ വളച്ചൊടിക്കുന്നവരെ ചോദ്യം ചെയ്തും താരം മുന്നിലുണ്ട്.
ഇപ്പോൾ കൊല്ലപ്പെടാവുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് കിട്ടിയതായാണ് സംവിധായകൻ അലി അക്ബർ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെടാവുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് കിട്ടി, ഭയപ്പെടുന്നില്ല. നിയമപാലകർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ. എന്തുകൊണ്ട് നിശ്ശബ്ദനാക്കണം, ആർക്കാണ് അതിന്റെ ആവശ്യം എന്ന് ചിന്തിക്കണം… ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തരുത്, ചരിത്രത്തെ വളച്ചൊടിക്കുന്നവരെ ചോദ്യം ചെയ്യരുത്. ധർമ്മം എന്നൊരു വാക്കുരിയാടരുത്.. ഇത്രയും കാര്യങ്ങൾ അനുസരിച്ചുകൊണ്ടുമാത്രമേ ഈ നാട്ടിൽ ജീവിക്കാൻ പാടുള്ളു… അതാണ് ചിലരുടെ ജനാധിപത്യം, ഭരണഘടന… അവർ ശക്തരാണ് അത് നമുക്കറിയാം, ആ ശക്തിക്ക് ഭയപ്പെട്ട്, മുതുകു വളച്ചു ജീവിക്കണോ എന്നതാണ് പ്രശ്നം… ആ ശക്തിക്ക് വഴിപ്പെട്ട് ഭയപ്പെട്ടു അവരുടെ പിച്ചക്കാശ് വാങ്ങി ജീവിക്കുന്നവർ നമുക്കിടയിലും ഉണ്ടെന്നാണ് അലി അക്ബർ പറയുന്നത്.
അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….
കൊല്ലപ്പെടാവുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് കിട്ടി, ഭയപ്പെടുന്നില്ല. നിയമപാലകർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ. എന്തുകൊണ്ട് നിശ്ശബ്ദനാക്കണം, ആർക്കാണ് അതിന്റെ ആവശ്യം എന്ന് ചിന്തിക്കണം… ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തരുത്,
ചരിത്രത്തെ വളച്ചൊടിക്കുന്നവരെ ചോദ്യം ചെയ്യരുത്.
ധർമ്മം എന്നൊരു വാക്കുരിയാടരുത്.. ഇത്രയും കാര്യങ്ങൾ അനുസരിച്ചുകൊണ്ടുമാത്രമേ ഈ നാട്ടിൽ ജീവിക്കാൻ പാടുള്ളു… അതാണ് ചിലരുടെ ജനാധിപത്യം, ഭരണഘടന… അവർ ശക്തരാണ് അത് നമുക്കറിയാം, ആ ശക്തിക്ക് ഭയപ്പെട്ട്, മുതുകു വളച്ചു ജീവിക്കണോ എന്നതാണ് പ്രശ്നം… ആ ശക്തിക്ക് വഴിപ്പെട്ട് ഭയപ്പെട്ടു അവരുടെ പിച്ചക്കാശ് വാങ്ങി ജീവിക്കുന്നവർ നമുക്കിടയിലും ഉണ്ട് എന്നത് വേറെ കാര്യം, ഒരു ജീവിതമേയുള്ളു നിവർന്നു നിന്ന് ഉച്ചത്തിൽ സത്യം വിളിച്ചു പറയാവുന്ന ജീവിതം. പോകുമ്പോൾ ഞാൻ ശരിയായ പാതയിലായിരുന്നു എന്നുറപ്പിച്ചു പറഞ്ഞു യാത്രയാകാവുന്ന ജീവിതം.
അതാണെനിക്കിഷ്ടം… അങ്ങിനെ പോണം…
https://www.facebook.com/aliakbardirector/posts/10225192240099470
അതുകൊണ്ട് ഭയമില്ല… 1921 നടക്കരുത് എന്നത് മേല്പറഞ്ഞ അധമശക്തരുടെ ഇച്ഛയാണ്…
നടത്തണം എന്നത് എന്റെയും എന്നേ സ്നേഹിക്കുന്നവരുടെയും നിശ്ചയവുമാണ് .. ഞാനില്ലാതായാലും അത് നടക്കണം നടത്തണം… അതിനുള്ള കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട് .. ഒരുപാട് പേർ fb യിൽ വന്ന് ഇത്രയല്ലേ വന്നുള്ളൂ ഇതെന്തിന് തികയും എന്ന് ചോദിക്കുന്നില്ലേ, അതിനുത്തരം ഞാനല്ല കൊടുക്കേണ്ടത് നിങ്ങളാണ്,1921ലെ യാഥാർഥ്യം എന്നത് എന്റെ ഭാഗത്തു നിന്നുണ്ടായ ആശയമല്ല നിങ്ങളുടെ ആത്മ വിശ്വാസമായിരുന്നു…
അത് നല്ല രീതിയിൽ പൂർത്തീകരിക്കാൻ ഇന്ന് മുതൽ നിങ്ങൾ ശ്രമിക്കണം… എഴുത്ത് ആദ്യഘട്ടം പൂർത്തിയാക്കാറായി ആദ്യഭാഗം തിരുത്തലുകൾക്കായി ഒരു മഹത് വ്യക്തിത്വത്തിനു മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.. മറ്റു കാര്യങ്ങൾ നന്നായി മുന്നേറുന്നു, യാത്രകൾക്ക് കൊറോണ തടസ്സമാണെന്നറിയാലോ?
ഒന്ന് തുടങ്ങിവച്ചാൽ ഈ വഴി ഏറ്റെടുക്കാൻ നൂറു പേർ വരും… മൂടിവച്ച ഒരുപാട് സത്യങ്ങൾ പുറത്തേയ്ക്ക് വരണം…കൂടെയുണ്ടാവണം
നിങ്ങൾ കൂടെ ഉണ്ടാവുമെന്ന വിശ്വാസമാണ് എന്നേ നയിക്കുന്നത്..
മറ്റുള്ളവരുടെ കാഴ്ചയിൽ ഞാൻ ഒറ്റയ്ക്കാണ്.. പക്ഷെ എനിക്കറിയാം നിങ്ങൾ എന്റെ കൂടെയുണ്ടെന്ന്…പതിനായിരങ്ങൾ,അവരുടെ പ്രാർത്ഥന…
അതിലും വലുതെന്തു വേണം.
നന്ദി
അലിഅക്ബർ
Post Your Comments