Latest NewsNewsInternational

ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് ചൈനയെന്ന് യുഎസ് 

ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് ചൈനയെന്ന് യുഎസ്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരെ അടുത്തിടെയുണ്ടായ തിരിച്ചടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ (യുഎന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കുന്നതിനിടയില്‍ ആയിരുന്നു യുഎസിന്റെ പ്ര,്താവന.  ‘ദശലക്ഷക്കണക്കിന് കുട്ടികളെ കൊന്നതിന്’ ചൈനയെയും ലോക സംഘടനയെയും അമേരിക്ക അപലപിച്ചതായും ഇതിനെതിരെ തിരിച്ചടിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

വ്യാവസായിക തലത്തില്‍ ക്രൂരമായ ജനസംഖ്യാ നിയന്ത്രണത്തിലൂടെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതിന് 1995 മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഉത്തരവാദികള്‍ എന്ന് യുഎന്‍ ഏജന്‍സികളുടെ പിന്തുണയോടെ ദേവോസ് പറഞ്ഞു. ഈ അതിക്രമങ്ങളെ അവഗണിക്കുന്നതും പ്രാപ്തമാക്കുന്നതും അവസാനിപ്പിക്കാന്‍ തങ്ങള്‍ യുഎന്നിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസ്താവനയെക്കുറിച്ച് അഭിപ്രായം ചോദിക്കാനുള്ള അഭ്യര്‍ത്ഥനയോട് ഐക്യരാഷ്ട്രസഭയും ചൈനയുടെ യുഎന്‍ മിഷനും പ്രതികരിച്ചിട്ടില്ല.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആരാണ് ജാഗ്രത പുലര്‍ത്തുന്നതെന്ന് ഗുട്ടെറസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും തിരിച്ചടിക്കെതിരെ പിന്നോട്ട് പോകേണ്ട സമയമാണിതെന്നും ആരോഗ്യകരമായ ഒരു ഗ്രഹത്തിലെ സമാധാനത്തിനും അഭിവൃദ്ധിക്കും സ്ത്രീകളുടെ സമ്പൂര്‍ണ്ണ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

1995 ലെ ബീജിംഗില്‍ നടന്ന സമ്മേളനത്തില്‍, ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ രാഷ്ട്രീയ, സിവില്‍, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ജീവിതത്തില്‍ സ്ത്രീകളുടെ പൂര്‍ണ്ണവും തുല്യവുമായ പങ്കാളിത്തം, എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കാന്‍ 189 രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു.

‘ബീജിംഗ് പ്രഖ്യാപനത്തിന് ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഇന്നും അത് തന്നെയാണ് പറയാനുള്ളതെന്നും സ്ത്രീകള്‍ക്ക് സമത്വം നല്‍കപ്പെടണമെന്നും പക്ഷേ നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു.

വ്യാഴാഴ്ചത്തെ മീറ്റിംഗില്‍ സംപ്രേഷണം ചെയ്യേണ്ട ഒരു വീഡിയോ പ്രസ്താവനയില്‍ യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ദേവോസ് വെനിസ്വേല, ക്യൂബ, ഇറാന്‍, ചൈന എന്നിവര്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിനെതിരെ പ്രതികരിച്ചു.

ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ എന്നിവരുള്‍പ്പെടെ ലോക നേതാക്കള്‍ വ്യാഴാഴ്ച യുഎന്‍ പൊതു അസംബ്ലി യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button