ബോളിവുഡ്, കന്നഡ സിനിമാ മേഖലകളിൽ വളരെ ശക്തമായ രീതിയിൽ ലഹരി മാഫിയ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ലഹരിക്കേസിലെ വിദേശ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണു (ഇഡി) മയക്കുമരുന്നുമായി ബന്ധപ്പെട്ടു അറസ്റ്റിൽ ആയ കന്നഡ നടി സഞ്ജന ഗൽറാണി സമ്പാദ്യത്തിന്റെ വലിയ പങ്ക് ബെംഗളൂരു ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ നഷ്ടപ്പെട്ടതായി മൊഴി നൽകി. സഞ്ജനയ്ക്ക് 11 ബാങ്ക് അക്കൗണ്ടുകളുണ്ട്.
മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിനു നിക്ഷേപകരിൽ നിന്ന് 4000 കോടി രൂപ വെട്ടിച്ച ഐഎംഎ കേസ് സിബിഐ അന്വേഷിക്കുകയാണിപ്പോൾ. നടി അനുശ്രീ ബെംഗളൂരുവിലെ ലഹരി പാർട്ടികളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്ന് അറസ്റ്റിലായ നൈജീരിയൻ ലഹരി ഇടപാടുകാരൻ ഫ്രാങ്ക് മൊഴി നൽകി. അനുശ്രീയെ വീണ്ടും ചോദ്യം ചെയ്തേക്കും.
നടി രാഗിണി ദ്വിവേദിയുടെയും മറ്റു പ്രതികളുടെയും കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്ന, രവിശങ്കർ, രാഷുൽ ഷെട്ടി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു വിദേശ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
Post Your Comments