വാഷിംഗ്ടണ്‍ : അപ്രതീക്ഷിത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന അസര്‍ബൈജനോടും അര്‍മേനിയയോടും സംസാരിച്ചതായി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് പ്രശ്നത്തിൽ ഇടപെട്ടത്. അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാകണം. ഇരുരാജ്യത്തെ നേതാക്കളുമായി സംസാരിച്ചു. അടിയന്തിര പോംവഴി അതുമാത്രമാണെന്നും പോംപിയോ പറഞ്ഞു.
ഇതിനിടെ തുര്‍ക്കിക്കെതിരെ പരോക്ഷമുന്നറിയിപ്പ് നല്‍കാനും പോംപിയോ മറന്നില്ല. മൂന്നാമതൊരു കക്ഷി വിഷയത്തെ രൂക്ഷമാക്കുന്ന രീതി അത്യന്തം അപലപനീയമാണെന്നും നഗോര്‍നോ- കാരാബാക് മേഖലയിലെ അശരണരായ ജനങ്ങളുടെ മനുഷ്യാവകാശത്തെ മാനിക്കണമെന്ന് അമേരിക്ക അഭ്യര്‍ത്ഥിച്ചു.
അസര്‍ബൈജാന്‍ ഇസ്ലാമിക രാജ്യമെന്ന നിലയില്‍ തുര്‍ക്കി സമ്പൂര്‍ണ്ണ പിന്തുണയാണ് അതിര്‍ത്തി വിഷയത്തില്‍ നല്‍കുന്നത്. ഇതിനിടെ ക്രൈസ്തവ രാജ്യമായതിനാല്‍ അർമീനിയയ്ക്ക് റഷ്യയുടെ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കുകയാണ്.
Post Your Comments