Latest NewsKeralaNews

മ​തം ചേ​ര്‍​ക്കാ​തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേണം; അ​പേ​ക്ഷ നി​ര​സി​ച്ച് ഉദ്യോഗസ്ഥർ

തിങ്കളാഴ്‌ച സമരം നടത്തിയതിനെ തുടർന്ന് ബു​ധ​നാ​ഴ്ച പ്ര​ശ്നം പ​രി​ഹ​രി​ക്കാം എ​ന്ന് ക​ല​ക്ട​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തി​ന്റെ അടിസ്ഥാനത്തിലാണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് കേ​ശ​ദേ​വ് അ​റി​യി​ച്ച​ത്.

റാ​ന്നി: മ​ത​മി​ല്ലാ​തെ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ഒരു കുടുംബം. ​വട​ശ്ശേ​രി​ക്ക​ര ത​കി​ടി​യി​ല്‍ കേ​ശ​വ​ദേ​വ്, ബ​ന്ധു​ക്ക​ളാ​യ വി​ജ​യ​കു​മാ​ര്‍, ഭാ​ര്യ ശോ​ഭ​ന, മ​ക്ക​ളാ​യ നേ​ഹ ടി. ​വി​ജ​യ്, നി​സ​ണ്‍ ടി.​വി​ജ​യ് എ​ന്നി​വരാണ് മതം ഒഴിവാക്കി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് റാന്നി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച ഇവർ ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമരം നടത്തിയിരുന്നു. എന്നാൽ അധികൃതരിൽ നിന്ന് യാതൊരു നടപടിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

തിങ്കളാഴ്‌ച സമരം നടത്തിയതിനെ തുടർന്ന് ബു​ധ​നാ​ഴ്ച പ്ര​ശ്നം പ​രി​ഹ​രി​ക്കാം എ​ന്ന് ക​ല​ക്ട​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തി​ന്റെ അടിസ്ഥാനത്തിലാണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് കേ​ശ​ദേ​വ് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ബു​ധ​നാ​ഴ്ച​യും അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ താ​ലൂ​ക്കാ​ഫി​സി​നു മു​മ്പി​ല്‍ വ്യാ​ഴാ​ഴ്ച സ​മ​രം തു​ട​ങ്ങി. നേ​ഹ​യ്ക്കു ഡി​ഗ്രി​ക്കും നി​സ​ണ് പ്ല​സ് ടു ​പ്ര​വേ​ശ​ന​ത്തി​നും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​തം ചേ​ര്‍​ക്കാ​തെ പ​ട്ടി​ക​ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ ന​വീ​ന്‍ ബാ​ബു അ​റി​യി​ച്ചു.

Read Also: പോലീസിനും ഭയമോ? തല്ലാനിറങ്ങുന്നത് പേരുകൾ മാറ്റി…

നേ​ര​ത്തേ മ​തം ചേ​ര്‍​ക്കാ​തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ങ്ങ​നെ തു​ട​ര​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യം. ജൂ​ണി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ നി​ര​സി​ച്ച്‌ മ​റു​പ​ടി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ നി​ര​സി​ച്ച​പ്പോ​ള്‍ ക​ല​ക്ട​ര്‍​ക്ക് അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷന്റെ​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​െന്‍റ​യും ഉ​ത്ത​ര​വ് ഉ​ണ്ടെന്നാ​ണ്​ കു​ടും​ബം പ​റ​യു​ന്ന​ത്.

എന്നാൽ മ​ത​മി​ല്ലാ​തെ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം. നേ​ഹ​ക്ക് ല​ഭി​ച്ച എ​സ്.​എ​സ്.​എ​ല്‍.​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മ​ത​ത്തി​ന്​ പ​ക​രം സെ​ക്കു​ല​ര്‍ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2017 ല്‍ ​താ​ലൂ​ക്കി​ല്‍ നി​ന്ന് മ​തം ഒ​ഴി​വാ​ക്കി ല​ഭി​ച്ച സാ​ക്ഷ്യ​പ​ത്ര​വും ഉ​ണ്ട്.

shortlink

Post Your Comments


Back to top button