കൊച്ചി : സ്വർണ്ണകടത്തു കേസിൽ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇന്നലെയാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നടത്തിയ റെയ്ഡിൽ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു.
സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി.
കൊടുവളളിയിലെ എൽ.ഡി.എഫ് നേതാക്കളിൽ പ്രമുഖനാണ് കാരാട്ട് ഫൈസൽ. കൊടുവളളിയിലെ ലീഗ് കോട്ട തകർത്ത പി.ടി.എ റഹീമിന്റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവളളി നഗരസഭയിൽ കൊടുവളളി ടൗൺവാർഡിലെ കൗൺസിലറാകും മുമ്പേ നിരവധി സ്വർണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
Post Your Comments