Latest NewsInternational

‘ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം’ ചൈനീസ് ദേശീയദിനത്തില്‍ ഇന്ത്യന്‍ പതാകയുമായി ഹോങ്കോംഗ് പൗരന്റെ പ്രതിഷേധം ; അപമാനിക്കപ്പെട്ടെന്ന് ചൈന

ചൈനയുടെ ദേശീയ ദിനമായ ഒക്ടോബര്‍ ഒന്നിനായിരുന്നു ഹോങ്കോംഗ് തെരുവില്‍ ഹോങ്കോംഗ് പൗരന്‍ ഇന്ത്യന്‍ പതാകയുമായി പ്രതിഷേധം നടത്തിയത്.

ബെയ്ജിംഗ് : ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ചൈനീസ് ദേശീയ ദിനത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണപതാകയുയര്‍ത്തി ഹോങ്കോംഗുകാരന്‍ നടത്തിയ പ്രതിഷേധം വൈറലാകുന്നു. ചൈനയുടെ ദേശീയ ദിനമായ ഒക്ടോബര്‍ ഒന്നിനായിരുന്നു ഹോങ്കോംഗ് തെരുവില്‍ ഹോങ്കോംഗ് പൗരന്‍ ഇന്ത്യന്‍ പതാകയുമായി പ്രതിഷേധം നടത്തിയത്.

ചൈനയുടെ ഹോങ്കോംഗിലെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് യുവാവിന്റെ വ്യത്യസ്ത പ്രതിഷേധ പ്രകടനം. ലോറല്‍ ചോര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിച്ചത്.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന് ‘ ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും , അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാല്‍ ഇന്ത്യയെ താന്‍ ഏറെ സ്നേഹിക്കുന്നു ‘ വെന്നുമായിരുന്നു മറുപടി .

ഇന്ത്യ ചൈനയോട് യുദ്ധം ചെയ്യാന്‍ ശക്തിയുള്ള രാജ്യമാണ്. ചൈനയുടെ അധിനിവേശത്തിനെതിരെ ശക്തമായി പോരാടാന്‍ ഇന്ത്യക്ക് കഴിയുമെന്നും യുവാവ് ചൂണ്ടിക്കാട്ടി. ത്രിവര്‍ണ പതാകയുമായി യുവാവ് ഹോങ്കോംഗ് പൊലീസിന്റെ മുന്നിലൂടെ നടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹോങ്കോംഗ് പൗരന്മാരെ വിചാരണയ്ക്ക് ചൈനയിലേക്ക് അയക്കാനുള്ള ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് കഴിഞ്ഞ കുറെ നാളുകളായി പ്രക്ഷോഭം നടക്കുന്നത്.ഹോങ്കോംഗില്‍ ചൈന നടത്തുന്ന ഇടപെടലിനെതിരെയാണ് യുവാക്കളുടെ പ്രതിഷേധം . ‘ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആയിരക്കണക്കിന് ആളുകള്‍ ഹോങ്കോങ്ങിലെ തെരുവുകളില്‍ എത്തിയത് . പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.

read also: സ്ത്രീധന തർക്കം, ഭാര്യവീട്ടില്‍ കയറി കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ദേശീയ ദിനത്തില്‍ തന്നെ തങ്ങളെ എതിര്‍ത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി ഹോങ്കോങ്ങിലെ യുവാക്കള്‍ എത്തിയത് അപമാനമായതായാണ് ചൈനയുടെ പ്രതികരണം.

 

shortlink

Post Your Comments


Back to top button