KeralaLatest News

സ്ത്രീധന തർക്കം, ഭാര്യവീട്ടില്‍ കയറി കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

മരുമകന്റെ നേത്യത്വത്തില്‍ വീട്ടില്‍ കയറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

തിരുവനന്തപുരം: മരുമകന്റെ നേതൃത്വത്തില്‍ ഭാര്യവീട്ടില്‍ കയറി അക്രമം. പാറശ്ശാലയിലാണ് സംഭവം.ആക്രമണത്തില്‍ ഭാര്യയുടെ മാതാപിതാക്കള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. സ്ത്രീധനത്തിന്റെ പേരിലാണ് അക്രമണം നടന്നത്. പാറശ്ശാല സ്വദേശി രാധാകൃഷ്ണന്റെ കുടുംബത്തിന് നേരെ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. മരുമകന്റെ നേത്യത്വത്തില്‍ വീട്ടില്‍ കയറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

മരുമകന്‍ ശരണും ഇയാളുടെ സഹോദരന്‍ ശരത്തുമാണ് രാധാക്യഷ്ണന്റെ വീട്ടില്‍ കയറി സ്ത്രീകളെ അടക്കം ആക്രമിച്ചത്. രാധാകൃഷ്ണന്‍റെ മകള്‍ കൃഷ്ണേന്ദുവിനെ ശരണ്‍ വിവാഹം കഴിക്കുന്നത് രണ്ട് വര്‍ഷം മുമ്പാണ്. ഇതിന് ശേഷം പലതവണ സ്ത്രീധനമാവശ്യപ്പെട്ട് കൃഷ്ണേന്ദുവിനെ ശരണ്‍ മര്‍ദ്ദിച്ചിരുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു.സ്ത്രീധനത്തിന്റെ പേരില്‍ പട്ടിയെ വിട്ട് കൃഷ്ണേന്ദുവിനെ കടിപ്പിച്ചിരുന്നു.

read also: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം കൂട്ടബലാത്സംഗം ചെയ്തു; പിതാവ് നൽകിയ പരാതി പോലും എടുക്കാതെ പോലിസ്

ഇതില്‍ പരാതി നല്‍കിയ ദേഷ്യത്തിലാണ് ആക്രമണമെന്നുമാണ് കുടുംബം പറയുന്നത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. രാധാകൃഷ്ണന്‍റെ കുടുംബത്തെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു.

പരാതി കിട്ടിയാലുടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മക്കളാണ് ശരണും, ശരത്തും. സംഭവത്തില്‍ രാധാകൃഷ്ണന്റെ കുടുംബം പരാതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button