ബെംഗളൂരു : വൈദ്യുത നിലയത്തിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധിപേർക്ക് പരിക്കേറ്റു. കർണാടകയിലെ യെലഹങ്കയിൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) വെള്ളിയാഴ്ച പുലർച്ചെ മൂന്നിനുണ്ടായ അപകടത്തിൽ 15 എൻജിനീയർമാർക്കാണ് പരിക്കേറ്റത്. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി; എംപിമാരെ തടഞ്ഞ് പോലീസ്
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാർഡിലെ ട്രാൻസ്‌ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്‌ഫോർമർ( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു.
ഇടമൺ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോകുന്നത്. അതിൽ ഒരു ലൈനിലെ കറണ്ട് ട്രാൻസ്‌ഫോർമറാണ് പൊട്ടിതെറിച്ചത്. ജീവനക്കാർ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയിൽ നിന്നും മൂഴിയാർ പൊലീസും സീതത്തോട് ഫയർ സ്റ്റേഷനിലെ ജീവനക്കാരും പവർ ഹൗസിലെ ജീവനക്കാരും ചേർന്നാണ് തീ അണച്ചത്.
Post Your Comments