ലോകം മുഴുവനും കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിലാണ്. എന്നാല്‍ ആഗോള മഹാമാരിയായ കോവിഡ് 19നെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 2021 മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂവെന്ന് പഠനം. കാനഡയിലെ മക് -ഗില്‍ സര്‍വകലാശാല ലോകമെമ്പാടും വാക്‌സിന്‍ വികസിപ്പിക്കുന്നവരുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Read Also : ട്രംപിന് കോവിഡ്: ലോകം പ്രതികരിച്ചത് പല മട്ടിൽ: ആഗോള സാമ്പത്തിക, വ്യവസായ മേഖലകളിലും ചലനം
ഞങ്ങളുടെ സര്‍വേയിലെ വിദഗ്ധരുടെ വാക്സിനേഷന്‍ വികസനത്തെക്കുറിച്ചുള്ള പ്രവചനങ്ങളനുസരിച്ച് 2021 ന് മുന്‍പ് വാക്സിന്‍ ലഭ്യമാവാന്‍ സാധ്യതയില്ലെന്ന് മക്ഗില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോനാഥന്‍ കിമ്മല്‍മാന്‍ പറഞ്ഞു. അടുത്ത വേനല്‍ക്കാലത്തോടെ വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കും. 2022 ല്‍ വാക്സിന്‍ ജനങ്ങള്‍ക്ക് പൂര്‍ണമായി ലഭ്യമായി തുടങ്ങുമെന്നും ജോനാഥന്‍ കിമ്മല്‍മാന്‍ പറഞ്ഞു.
Post Your Comments