Latest NewsNewsIndia

പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർ രാജിവച്ചു

പാലക്കാട് : പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ രണ്ടു വർഷം മുൻപ് സസ്പെൻഷനിലായ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം ടി.പി ഷാജിയെ തിരിച്ചെടുത്ത പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി.

പട്ടാമ്പി നഗരസഭാ ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ കെ.എസ്.ബി.എ തങ്ങൾ ഉൾപ്പടെ ആറു കൗൺസിലർമാരും, പട്ടാമ്പി നിയോജക മണ്ഡലത്തിലെ സിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമാണ് രാജിക്കത്ത് നൽകിയത്.

പട്ടാമ്പി നഗരസഭാ ഭരണം അട്ടിമറിക്കാൻ ശ്രമിച്ച ടി.പി ഷാജിയെ തിരിച്ചെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ യു.‍ഡി.എഫ് സ്ഥാനാർഥിക്കെതിരെ ടി.പി ഷാജി പ്രവർത്തിച്ചെന്നും ഇവർ ആരോപിക്കുന്നു. ഷാജിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ജില്ലാ നേതൃത്വവുമായോ പട്ടാമ്പിയിലെ നേതാക്കളുമായോ ആലോചിച്ചില്ലെന്നും ഇവർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button