അതുല്യ പ്രതിഭയും വയലിനിസ്റ്റുമായ ബാലഭാസ്‌കർ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ തന്നെയായിരുന്നു മകളുടെയും മരണം. വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്ന മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് ക്രൈംബ്രാഞ്ച്. അതേസമയം കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള നടപടികളും തുടങ്ങി.
ഈ സംഗീതം നിലച്ച വാര്‍ത്തയുടെ ഞെട്ടലിലേക്കാണ് 2018ൽ ഇതേ ദിവസം പുലര്‍ന്നത്. മറക്കാനാവാത്ത സംഗീതം പോലെ ഇന്നും ആ വേദന മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു. പുലര്‍ച്ചെ നാല് മണിയോടെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരുകിലെ മരത്തിലേക്ക് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മകള്‍ തേജസ്വിയെ നഷ്ടമായി. ഒരാഴ്ചക്ക് ശേഷം ബാലഭാസ്കറും.ഒറ്റക്കായിപ്പോയ ലക്ഷമി അപകടവും ദുര്‍വിധിയുമൊരുക്കിയ വേദന കടിച്ചമര്‍ത്തി ഈ വീട്ടിലുണ്ട്.
തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്കുള്ള രാത്രിയാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം സംശയം ഉന്നയിച്ച് പിതാവ് രംഗത്തെത്തിയതോടെ അപകടത്തിന് ദുരൂഹതയുടെ മറവീണു. പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി കാറപകടം സംബന്ധിച്ച് ദുരൂഹതകൾ ഇനിയും ബാക്കിയാണ്. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്തരയിരുന്നില്ല. ബാലഭാസ്കറിന്റെ ട്രൂപ്പംഗങ്ങൾ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് മരണത്തിൽ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്. ട്രൂപ്പംഗങ്ങളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും ബാലഭാസ്കറുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യം ഉയർന്നു. എന്നാൽ ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ സംഗീത്ഘര്‍ പുരസ്കാരം ബാലഭാസ്കറീനു ലഭിച്ചിട്ടുണ്ട് . മലയാളത്തിലെ നിരവധി ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
Post Your Comments