Latest NewsNewsIndia

ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കോൺഗ്രസ് : വെളിപ്പെടുത്തലുകളുമായി ബി​ജെ​പി നേ​താ​വ്

ല​ക്നോ: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്തതിന് കോൺഗ്രസെന്ന ആരോപണവുമായി ബി​ജെ​പി നേ​താ​വ് വി​ന​യ് ക​ത്യാ​ർ. ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കോ​ൺ​ഗ്രസാണ്. യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​ന്ത്യ​യി​ൽ ഇ​നി​യൊ​രു മ​സ്ജി​ദും ത​ക​രി​ല്ലെ​ന്നും വി​ന​യ് ക​ത്യാ​ർ പ​റ​ഞ്ഞു. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​റ്റ​വി​മു​ക്ത​രാ​യ​വ​രി​ൽ പെ​ടു​ന്ന​യാ​ളാ​ണ് വി​ന​യ് ക​ത്യാ​റും.

കഴിഞ്ഞ ദിവസമാണ് ബാ​ബ​റി മ​സ്ജി​ദ് നിർണായക വിധി വന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്,​ ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് കോടതീയുടെ ഉത്തരവ്. കേസില്‍ 28 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്. ആകെ 48 പ്രതികളുണ്ടായിരുന്ന കേസില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഗൂഢാലോചനയില്‍ പങ്കില്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തങ്ങളെയും പ്രതികളാക്കിയെന്നുമാണ് അദ്വാനിയും ജോഷിയും വാദിച്ചത്.അദ്വാനി,മുരളീ മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ ബി.ജെ.പി,​ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്. 2001ല്‍ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഇവരെ ഒഴിവാക്കിയിരുന്നു. 2010ല്‍ അലഹബാദ് ഹൈക്കോടതി അത് ശരിവച്ചു. എന്നാല്‍ സുപ്രീംകോടതി 2017ല്‍ അലഹബാദ് ഹൈക്കോടതി വിധി അസാധുവാക്കി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച്‌ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു. അതേവര്‍ഷം പ്രത്യേക സി.ബി.ഐ കോടതി ഗുഢാലോചനക്കുറ്റം ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button