തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ വട്ടിയൂർക്കാവ് സ്വദേശി ആർ. അനിൽകുമാറിന്റെ(55) ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. പേരൂർക്കട ഗവ. ആശുപത്രിയിലെ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന അനിൽകുമാറിന്റെ നില മെച്ചപ്പെട്ടു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരൻ തന്റെ കൈകളും കാലുകളും കട്ടിൽ കാലിൽ കെട്ടിയിട്ടെന്നു അനിൽകുമാർ പറഞ്ഞു. ‘‘ കൈകൾ തലയ്ക്കു മുകളിലേക്ക് മടക്കി വച്ചാണ് കെട്ടിയിട്ടത്. 2 തവണ ഡ്രിപും നൽകി. ഒരു ദിവസം മാത്രം ഡോക്ടർ വന്നിട്ടു പോയി, പിന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു ദിവസം മാത്രമാണ് വെള്ളം തന്നത്. ആഹാരവും തന്നില്ല. ദിവസങ്ങളോളം കൈകൾ കെട്ടിയിട്ടതിനാൽ താഴ്ത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു.”
”വലതു കൈ മാത്രമാണ് ഇപ്പോൾ താഴ്ത്താൻ കഴിയുന്നത്. ഇടതു കൈ അനക്കാൻ കഴിയുന്നില്ല. ’’–അനിൽകുമാർ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നു കണ്ടെത്തുന്നുവെങ്കിലും ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ് പറഞ്ഞു.
read also: സ്വർണ്ണക്കടത്ത് കേസ്, ഇടത് കൗണ്‍സിലര്‍ ‘കൂപ്പര്‍’ ഫൈസല്‍ കസ്റ്റഡിയില്‍
വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നു ആവർത്തിക്കുകയും ചെയ്തു. 10 പേർക്ക് ഇതിനകം ആശുപത്രി സൂപ്രണ്ട് കാരണംകാണിക്കൽ നോട്ടിസ് നൽകി.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് തുടർനടപടിക്കു ശുപാർശ ചെയ്ത് മന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറി.
Post Your Comments