COVID 19KeralaNews

കൊവിഡ് കടുത്തു; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചു

കൊച്ചി: എറണാകുളം ജില്ലയൽ സ്ഥിതി ഗുരുതരം. ഇന്നലെ ആദ്യമായി പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു. ജില്ലയിൽ 1056 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 896 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതോടെ ജില്ലയിൽ കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

Read also: ലൈഫ് മിഷന്‍ കേസിലും സര്‍ക്കാരിനുവേണ്ടി ഹാജരാവുക സുപ്രീംകോടതി അഭിഭാഷകൻ

രൂക്ഷമായ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ജില്ലയിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലയിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫ്‌ളയിംഗ് സ്‌ക്വാഡുകളാണ് നിരീക്ഷിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിൽ ഒരേ സമയം അനുവദിക്കാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി. വിവാഹങ്ങൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് അനുമതി.

shortlink

Post Your Comments


Back to top button