മുംബൈ: സുപ്രീംകോടതി 2019ല്‍ രാമജന്മഭൂമി കേസ് ഒത്തുതീര്‍പ്പാക്കിയതോടെ ബാബറി മസ്‌ജിദ് തകര്‍ത്ത കേസ് അപ്രസക്‌തമായെന്നു ശിവസേനാ എം.പി.യും വക്താവുമായ സഞ്‌ജയ് റൗത്ത്. ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ട സി.ബി.ഐ. കോടതിവിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെടെ പ്രതികളായ 32 പേരെയാണു പ്രത്യേക സി.ബി.ഐ. കോടതി വെറുതേവിട്ടത്. കര്‍സേവകര്‍ മസ്‌ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തല്ലെന്നും നേതാക്കള്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ആളുകളെ പിന്തിരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും 2300 പേജുള്ള വിധിയില്‍ പ്രത്യേക കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് വ്യക്തമാക്കി.
read also: ആര്യാടന്‍ ഷൗക്കത്തിനെ ഇഡി പത്തുമണിക്കൂര്‍ ചോദ്യം ചെയ്തു
1992 ഡിസംബര്‍ 6ന് മസ്ജിദ് തകര്‍ത്ത കേസില്‍ 28 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. മസ്ജിദ് നിന്ന സ്ഥലത്ത് സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പിക്കും സംഘപരിവാറിനും രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്ന ഈ വിധി എന്നതും ശ്രദ്ധേയമാണ്.
Post Your Comments