കൊച്ചി : സംസഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഒക്ടോബറിലെ ആദ്യ ദിനത്തിൽ പവന് 80രൂപയും,ഗ്രാമിന് 10രൂപയുമാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ച പവന് 37,280 രൂപയിലും, ഗ്രാമിന് . 4660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ വിപണിയിലും വിലകുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വർണ വില കൂടിയതിനു ശേഷമാണ് ഇന്ന് കുറഞ്ഞത്. ദേശീയ വിപണിയിലും വിലകുറഞ്ഞിട്ടുണ്ട്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിനു 50,305 രൂപയാണ് വില. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയും ഒരു ഗ്രാമിന് 4,670 രൂപയുമായിരുന്നു വില..സെപ്റ്റംബര്‍ 24ന് ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായതാണ് ഏറ്റവും കുറഞ്ഞ വില. സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയും, ഗ്രാമിന് 4,770 രൂപയുമായിരുന്നു വില.
ഒരു ഗ്രാം വെള്ളിയ്ക്ക് 60 രൂപയാണ് വില. ഇതോടെ എട്ടുഗ്രാമിന് 480 രൂപയും കിലോഗ്രാമിന് 60,000 രൂപയുമായി. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 61,000 രൂപയായിരുന്നു വില.
Post Your Comments