Latest NewsKeralaNews

അടുത്ത തെരഞ്ഞെടുപ്പിൽ ഇമ്മിണി വലിയ വട്ടപ്പൂജ്യം, വിനാശകാലേ വിപരീതബുദ്ധി: പ്രതികരണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തിൽ നടത്തിയതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. വിരോധം ബി. ജെ. പിയോടല്ലെന്നും ഇന്ത്യയോട് തന്നെയെന്നും ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ് ഈ പ്രതികരണങ്ങൾ. ഇന്ത്യ നശിച്ചുകാണണമെന്നുള്ള അധമചിന്തയാണ് ഇടതുപക്ഷത്തെ ആജന്മകാലം നയിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയാനാവാത്ത ഈ അഞ്ചാംപത്തികൾ നശിച്ചു നാരാണക്കല്ലുപിടിച്ചുപോയതും അതുകൊണ്ടുതന്നെയെന്നും സുരേന്ദ്രൻ പറയുന്നു.

Read also: ഇന്ത്യയില്‍ കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പ്പെട്ടവര്‍: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തിൽ നടത്തിയത്.വിരോധം ബി. ജെ. പിയോടല്ലെന്നും ഇന്ത്യയോട് തന്നെയെന്നും ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ് ഈ പ്രതികരണങ്ങൾ. ഇന്ത്യ നശിച്ചുകാണണമെന്നുള്ള അധമചിന്തയാണ് ഇടതുപക്ഷത്തെ ആജന്മകാലം നയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയാനാവാത്ത ഈ അഞ്ചാംപത്തികൾ നശിച്ചു നാരാണക്കല്ലുപിടിച്ചുപോയതും അതുകൊണ്ടുതന്നെ. ഒടുവിലത്തെ തെരഞ്ഞെടുപ്പിൽ മൂന്നുസീറ്റും ഒന്നേകാൽ ശതമാനവും. അടുത്ത തെരഞ്ഞെടുപ്പിൽ ഇമ്മിണി വലിയ വട്ടപ്പൂജ്യം. വിനാശകാലേ വിപരീതബുദ്ധി…

shortlink

Related Articles

Post Your Comments

Related Articles


Back to top button