KeralaLatest NewsNews

സ്വര്‍ണക്കടത്തിൽ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പേള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പേള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സ്വതന്ത്ര എംഎൽഎയുടെ ബന്ധുവും കൊടുവള്ളി നഗരസഭാ കൗൺസിലറുമായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡയിൽ എടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Read also: പിഎന്‍ബിയിൽ വായ്പ തട്ടിപ്പ് വീണ്ടും; സിന്റക്‌സ് ഇന്‍ഡസ്ട്രീസ് തട്ടിയത് 1,203 കോടി

തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങള്‍ സൂചന നൽകി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടൽ വ്യക്തമായത്. ഇന്നു പുലർച്ചെ ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്.

shortlink

Post Your Comments


Back to top button