കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചാരണ നിറുത്തിവയ്ക്കണമെന്ന പ്രതി ഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തളളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേസിന്റെ വിചാരണ രണ്ടുമാസത്തേക്ക് നിറുത്തുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാം എന്നും വ്യക്തമാക്കി.
Read also: തൃശൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ തിരുവനന്തപുരം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു
വിചാരണ നിറുത്തിവയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. വിചാരണ നിറുത്തി വയ്ക്കുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് കോടതി അംഗീകരിച്ചു.
2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.
Post Your Comments