KeralaLatest NewsNews

തൃശൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ തിരുവനന്തപുരം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

തൃശൂർ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്. അപസ്മാരത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷെമീർ ചികിത്സയിലായിരുന്നു. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് ഷെമീർ.

Read also: വിദ്യാഭ്യാസ തട്ടിപ്പ് കേസ്: ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്തേക്കും

തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ചൊവ്വാഴ്ചയാണ് 10 കിലോ കഞ്ചാവുമായി ഷെമീറടക്കം നാലു പേര്‍ പിടിയിലാകുന്നത്. ഒരു സ്ത്രീയും സംഘത്തിൽ ഉൾപ്പെടുന്നു. കാറിന്റെ ബോണറ്റില്‍ വച്ച് കടത്തുകയായിരുന്ന കഞ്ചാവ് തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം  നാലുപേരെയാണ് അന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

shortlink

Post Your Comments


Back to top button