കണ്ണൂർ: കണ്ണൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു പരിയാരം ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാല നഗറിലെ കെ.ഭരതൻ (76) ആണ് മരിച്ചത്.
Read also: കൊവിഡ് കടുത്തു; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചു
ജില്ലയില്‍ 519 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 21 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. ഇവരില്‍ 185 പേര് ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച് മരിച്ച 48 പേര് ഉള്‍പ്പെടെ 99 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ജില്ലയിൽ 4119 പേര് ഇപ്പോഴും ചികിത്സയിലാണ്.
Post Your Comments