COVID 19Latest NewsKeralaNewsIndia

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു ; ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് 8135പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,04,241 ആ​യി ഉ​യ​ര്‍​ന്നു. 105 ആരോഗ്യ പ്രവർത്തകർക്കു കൂടി രോഗം ബാധിച്ചു. 29 മരണം കൂടി സ്ഥിരീകരിച്ചു. 2828പേർ രോഗമുക്തി നേടി. 72339 പേര്‍ നിലവിൽ ചികിത്സയിലുണ്ട്. 24 മണിക്കൂറില്‍ 59157 സാമ്ബിളുകളാണ് പരിശോധിച്ചത്.

ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത് ആയി . മഹാരാഷ്ട്രയും കര്‍ണാടകയും മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. നിലവില്‍ 72,000ത്തിലധികം ആളുകളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

എന്നാൽ ,കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 3,99,082 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചതെങ്കില്‍ ഇതില്‍ ആക്ടീവ് കേസുകള്‍ 50,883 പേര്‍ മാത്രമാണ്. ആന്ധ്രാപ്രദേശില്‍ 6,93,484 പേര്‍ക്കാണ് (സെപ്റ്റംബര്‍ 30) കൊറോണ ബാധിച്ചത്. 58,445 പേരാണ് ചികിത്സയിലുള്ളത്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം 13,84,446 രോഗികളില്‍ 2,59,462 പേരാണ് ചികിത്സയിലുള്ളത്. രണ്ടാമതുള്ള കര്‍ണാടകയില്‍ 6,01,767 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 1,07,635 രോഗികളാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. തൊട്ടുപിന്നില്‍ മൂന്നാമതാണ് നിലവില്‍ കേരളത്തിന്റെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button