
കോഴിക്കോട്: നഗരസഭ കൗൺസിൽ യോഗത്തിലെ കയ്യാങ്കളിയിൽ സിപിഐഎമ്മിനെതിരെ പ്രതിഷേധം ശക്തമാനൊരുങ്ങി യുഡിഎഫ് . അഴിമതിക്കെതിരെ ശബ്ധിക്കുന്നവരെ സിപിഐഎം ഗുണ്ടായിസം ഉപയോഗിച്ചു നിശബ്ദരാക്കുകയാണെന്ന് യുഡിഎഫ് ആരോപണം. നഗരസഭാ ഡിവിഷനുകൾ കേന്ദ്രീകരിച്ച് സിപിഐഎമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കൗൺസിൽ യോഗത്തിൽ യുഡിഎഫ് പ്രതിനിധി പിഎം നിയാസിനെ മർദിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു.
Read Also: ലൈഫ് മിഷൻ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സിന് അനുമതി
കോർപറേഷൻ യോഗത്തിലെ അജണ്ടയെ ചൊല്ലിയുള്ള തർക്കമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ തർക്കം ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു. മഹിളാമാൾ അടക്കമുള്ള വിഷയങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുമ്പോൾ സിപിഐഎം അതിനെ ഗുണ്ടായിസത്തിലൂടെ നേരിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. വരും ദിവസങ്ങളിൽ കോർപറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
Post Your Comments