തിരുവനന്തപുരം:മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത് . വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍. അനില്‍കുമാറിന്റെ(55) ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ച.
Read Also : പ്രേത ബാധയൊഴിപ്പിക്കാനെന്ന പേരില്‍ മൂന്ന് വയസ്സുകാരിയെ ആൾദൈവം അടിച്ചുകൊന്നു
കോവിഡ് ഭയന്ന് വാര്‍ഡിലെ ജീവനക്കാര്‍ അച്ഛനെ തിരിഞ്ഞു നോക്കിയില്ലെന്നു മകള്‍ അഞ്ജന പറഞ്ഞു. ഡയപ്പര്‍ പോലും 22 ദിവസം മാറ്റിയില്ലെന്നാണ് ആരോപണം. ഇതാണ് ആശുപത്രിക്ക് മേല്‍ ഗുരുതര ആരോപണത്തിന് ഇടയാക്കുന്നത്.
Read Also : കുവൈത്ത് അമീറിന്റെ വിയോഗം ; ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം
ഈ മാസം 6 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്നു കോവിഡ് വാര്‍ഡിലേക്കു മാറ്റുന്നതിനു മുന്‍പ് മകന്‍ ധരിപ്പിച്ച ഡയപ്പര്‍ പിന്നീടു മാറ്റിയിട്ടില്ലെന്നാണ് പരാതി. എല്ലും തോലുമായി അവശനിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിച്ച അനില്‍കുമാറിനെ തിങ്കളാഴ്ച വൈകിട്ടോടെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലെത്തിച്ചിരുന്നു. മന്ത്രി കെ.കെ. ശൈലജ, അനില്‍ കുമാറിന്റെ മകന്‍ അഭിലാഷിനെ ഫോണില്‍ വിളിച്ച് എല്ലാ ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു വിവരങ്ങള്‍ തേടി.
Post Your Comments