Latest NewsKeralaNews

ഇനി ഒളിഞ്ഞിരുന്നുള്ള പിടിത്തമൊന്നുമില്ല, എല്ലാം ഓണ്‍ലൈൻ; ഗതാഗതനിയമലംഘനത്തിനുള്ള പിഴ വീട്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന ഓണ്‍ലൈനായതോടെ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ സൂക്ഷിക്കുക. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വക പിഴയുടെ ‘പെരുമഴ’ക്കാലം തന്നെ നിങ്ങളെ കാത്തിരിക്കുന്നു.

Read also: ”നീതി ഇല്ലെങ്കിൽ നീ തീയാവുക, നീതു ഇല്ലെങ്കിൽ നീ തേഞ്ഞൊട്ടുക (മാൻഡ്രേക് 18:55)”; സി.പി.എമ്മിന്റെ കാപ്സ്യൂൾ സൈബർ തന്ത്രത്തിനെതിരെ ശ്രീജിത്ത് പണിക്കർ

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെ നിയമലംഘകർ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും കുടുങ്ങിയ കാര്യം തിരിച്ചറിയുക.

ഇനി റോഡ് വക്കില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുക. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. പരിവാഹന്‍ വെബ്സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. പിഴയടയ്ക്കാന്‍ 30 ദിവസമാണ് ലഭിക്കുക. ഓണ്‍ലൈനിലും പിഴയടയ്ക്കാം. ഇല്ലെങ്കില്‍ ഓണ്‍ലൈനായി കോടതിയില്‍ കേസെത്തും.

shortlink

Post Your Comments


Back to top button