ദില്ലി : ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് (പിവൈസി) നേതാവ് ഉള്‍പ്പെടെ നാല് പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. പി.വൈ.സി പ്രസിഡന്റ് ബിരേന്ദര്‍ സിംഗ് ധില്ലണ്‍, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐ.വൈ.സി) ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് പന്‍വര്‍, അബ്രഹാം റോയ് മണി, ഐ.വൈ.സി സെക്രട്ടറി ബണ്ടി ഷാല്‍കെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ പിടിയിലായതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രാക്ടര്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 28 ന് (തിങ്കളാഴ്ച) ആറ് പേര്‍ ഉള്‍പ്പെടെ 10 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യുവജന വിഭാഗം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ രാഷ്ട്രപതി ഭവനില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും നൂറു മീറ്റര്‍ അകലെയുള്ള ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പിവൈസി പ്രവര്‍ത്തകരില്‍ ആറ് പേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തു. ഇക്കാര്യത്തില്‍ രണ്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മന്‍ സിംഗ് ക്രോസിംഗില്‍ നിന്ന് ഇരുപതോളം പേര്‍ ട്രക്കില്‍ നിന്ന് ട്രാക്ടര്‍ ഇറക്കി തീയിട്ടതായി പോലീസ് പറഞ്ഞു.
Post Your Comments