ന്യൂഡൽഹി: പിഎം കെയര്‍ ഫണ്ട് ശുദ്ധ തട്ടിപ്പെന്നും അന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴും ദേശീയ ചിഹ്നങ്ങളാണ് പിഎം കെയറിന്റെ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്നതെന്നും പിഎം കെയര്‍ ഫണ്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്നും യെച്ചൂരി പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ അല്ലാത്ത പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് പിഎം കെയര്‍ ഫണ്ട് എന്ന് പറയുമ്പോഴും പിഎം കെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളാണ്. ദേശീയ പതാകയും, അശോക സ്തംഭവും ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ട്രസ്റ്റില്‍ ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, പ്രതിരോധമന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങള്‍. വിവരാവകാശ നിയമത്തിന് കീഴില്‍ പോലും ഉള്‍പ്പെലെടുത്താന്‍ കഴിയില്ല’- സീതാറാം യെച്ചൂരി വ്യക്തമാക്കി.
Read Also: മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ച് അണിചേരാൻ പറ്റിയ രാഷ്ട്രീയ പാർട്ടിയില്ല: എസ്കെഎസ്എസ്എഫ് നേതാവ്
‘പി എം കെയര്‍ ഫണ്ട് ശുദ്ധ തട്ടിപ്പാണ്. ഉത്തരവ് ഇറക്കി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഫണ്ടിലേക്ക് പണം സമാഹരിച്ചു. സ്വകാര്യ ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ ഉത്തരവ് ഇറക്കാന്‍ കഴിയും. ഇതിനെതിരെ അന്വേഷണം വേണം’- യെച്ചൂരി ആവശ്യപ്പെട്ടു.
Post Your Comments