മസ്‌ക്കറ്റ്: നാളെ മുതൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ എന്നീ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും. മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്.
12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാൻ സർവീസുകൾ പുനരാരംഭിക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍. കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.വിമാനത്തില്‍ എപ്പോഴും മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും പ്രത്യേകം സംവിധാനിച്ച വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments