കോഴിക്കോട്: പന്നിയങ്കര സ്വദേശി സുധീര്‍ ബാബു കൊലക്കേസില്‍ പ്രതി നൗഫലിന് (26) ജീവപര്യന്തം തടവ്. രണ്ട് വര്‍ഷം മുമ്പ്, 2018 നവംബര്‍ അഞ്ചിനാണ് സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സുധീര്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്റെ മകനായ സുധീര്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
Read also: വിരാട് കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ് കൂടി
കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാർ വടക്കേത്തടത്തിൽ മുന്ന മൻസിലിൽ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റാണ് മരണമെന്നും സ്വവർഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തർക്കത്തിൽ കലാശിച്ചതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
Post Your Comments