KeralaLatest NewsNews

ഓടു​ന്ന കെ​എ​സ്ആ​ര്‍ടിസി​യു​ടെ ബോ​ണ്ട് സ​ര്‍​വി​സ്​ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കും

ബോ​ണ്ട് ബ​സ് യാ​ത്രി​ക​ര്‍​ക്ക് യാ​ത്രാനി​ര​ക്കി​ല്‍​​ 20 ശ​ത​മാ​ന​ത്തോ​ളം ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ 100​ പേ​ര്‍​ക്കാ​ണ് ഇ​ള​വ്.

മൂ​വാ​റ്റു​പു​ഴ: ഓ​ടു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ബോ​ണ്ട് സ​ര്‍​വി​സ്​ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ല്‍ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കും. യാ​ത്ര​ക്കാ​രു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ചായിരിക്കും ബോണ്ട് സർവീസ് ആരംഭിക്കുന്നത്. കാ​ക്ക​നാ​ട് സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലേ​ക്കും തി​രി​ച്ചു​മാ​ണ് സ​ര്‍​വി​സ്. ഒക്ടോബർ ഒന്നിന് രാ​വി​ലെ എ​ട്ടി​ന് ബ​സ് സ്​​റ്റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ല്‍​ദോ എ​ബ്ര​ഹാം എം.​എ​ല്‍.​എ ബോ​ണ്ട് ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഉ​ഷ ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബോണ്ട് സർവീസുമായി ബന്ധപ്പെട്ട് സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ബ​സി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​കു​ക. അ​ഞ്ചു ദി​വ​സം മു​ത​ല്‍ ഒ​രു മാ​സം വ​രെ കാ​ലാ​വ​ധി​യു​ള്ള ട്രാ​വ​ല്‍ കാ​ര്‍​ഡു​ക​ള്‍ ല​ഭ്യ​മാ​ണ്.ദി​വ​സ​വും രാ​വി​ലെ 8.30ന് ​മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സ് കോ​ല​ഞ്ചേ​രി പു​ത്ത​ന്‍​കു​രി​ശ്, ക​രി​മു​ക​ള്‍ വ​ഴി 9.45ന് ​കാ​ക്ക​നാ​ട് സി​വി​ല്‍ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തും. വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ മ​ട​ക്ക​യാ​ത്ര. 30 യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ല്‍ സ​ര്‍​വി​സ് തു​ട​രും.

Read Also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ അടച്ചു പൂട്ടിക്കും; കർശന നിയന്ത്രണവുമായി സർക്കാർ

ബോ​ണ്ട് ബ​സ് യാ​ത്രി​ക​ര്‍​ക്ക് യാ​ത്രാനി​ര​ക്കി​ല്‍​​ 20 ശ​ത​മാ​ന​ത്തോ​ളം ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ 100​ പേ​ര്‍​ക്കാ​ണ് ഇ​ള​വ്. നി​ര​വ​ധി സ്ഥി​രം യാ​ത്ര​ക്കാ​ര്‍ ഇ​തി​ന​കം സീ​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്ത് ട്രാ​വ​ല്‍ കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി.യാ​ത്ര​ക്കാ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ഡി​പ്പോ​യി​ല്‍ വെ​ക്കാ​ന്‍ അ​നു​വ​ദി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്ക് വാ​ട്സ്‌ആ​പ് വ​ഴി ത​ല്‍​സ​മ​യ ലൊ​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ വി​വി​ധ ഓ​ഫി​സു​ക​ളി​ലേ​ക്ക് പ​ല​യി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ സ​ര്‍​വി​സു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി അ​നേ​ഷ​ണ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ച്‌ ബോ​ണ്ട് സ​ര്‍​വി​സു​ക​ള്‍ ക്ര​മീ​ക​രി​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഒ​രു​ങ്ങു​ക​യാ​ണ്.

shortlink

Post Your Comments


Back to top button