ഗാസിയാബാദ്: നേപ്പാളിലെ 19 കുട്ടികളെ മനുഷ്യക്കടത്തുകാരില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഗാസിയാബാദ് പൊലീസ്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി വനിതാ കമ്മീഷന്‍ നല്‍കിയ സൂചനയെത്തുടര്‍ന്ന് ഗാസിയാബാദ് പൊലീസ് സംഘം നേപ്പാളില്‍ നിന്ന് കുട്ടികളെ വഹിച്ച് വന്ന ബസ് നഗരത്തിലെ വിജയ് നഗര്‍ പ്രദേശത്ത് വച്ച് തടഞ്ഞു രക്ഷപ്പെടുത്തിയതായി വിജയ് നഗര്‍ എസ്എച്ച്ഒ മഹാവീര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് വഴി കുട്ടികളെ കൊണ്ടുവന്ന ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാളില്‍ നിന്ന് മനുഷ്യക്കടത്ത് ലേലം വിളിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗര്‍ മുക്തേശ്വറില്‍ നിന്ന് ബസ് പിന്തുടര്‍ന്ന എന്‍ജിഒ പ്രവര്‍ത്തകരാണ് ഡിസിഡബ്ല്യുവിന് മുന്നറിയിപ്പ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ഗാര്‍ഹിക സഹായമായും വിവിധ വാണിജ്യ ഔട്ട്ലെറ്റുകളിലും ജോലി ചെയ്യുന്നതിനാണ് കുട്ടികളെ ദേശീയ തലസ്ഥാന മേഖലയിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരം മനുഷ്യക്കടത്തുകാര്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments