നെയില്‍ പോളിഷ് നിറം ഒന്ന് മാറ്റണമെന്ന് തോന്നിയാല്‍ ഇനി റിമൂവര്‍ തേടി പോകേണ്ട. ദിവസവും നമ്മൾ ഉപയോഗിക്കുന്ന മറ്റ് ചിലത് ഉപയോഗിച്ച് നെയില്‍ പോളീഷ് കൃത്യമായി നീക്കാം ചെയ്യാം.
ടൂത്ത് പേസ്റ്റ്
അല്പം ടൂത്ത്‌പേസ്റ്റ് എടുത്ത് പഴയ ടൂത്ത് ബ്രഷില്‍ പുരട്ടി നഖങ്ങളില്‍ പുരട്ടുക. ടൂത്ത് പേസ്റ്റില്‍ ഈഥൈല്‍ അസെറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പോളിഷ് റിമൂവറിലും അടങ്ങിയിട്ടുണ്ട്.
ഡിയോര്‍ഡറന്റ്
ഡിയോര്‍ഡറന്റ് ഉപയോഗിച്ചും നെയില്‍ പോളിഷ് നീക്കാം. ഡിയോര്‍ഡറന്റ് നഖങ്ങള്‍ക്ക് മുകളില്‍ സ്പ്രൈ ചെയ്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി തുടച്ചുനീക്കുക. സാധാരണ റിമൂവര്‍ ഉപയോഗിച്ച് നീക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരും ഡിയോര്‍ഡറന്റ് ഉപയോഗിച്ച് നെയില്‍ പോളിഷ് നീക്കുമ്പോള്‍.
ഹാന്‍ഡ് സാനിറ്റൈസര്‍
അല്പം സാനിറ്റൈസര്‍ ഒരു കോട്ടണ്‍ തുണിത്തുമ്പില്‍ പുരട്ടി നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാം. പൂര്‍ണമായും നീക്കുന്നതു വരെ ഇത് ചെയ്യുക.
Read Also : പ്രമേഹരോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
പെര്‍ഫ്യൂം
ഡിയോര്‍ഡറന്റ് പോലെ തന്നെ ഇത് ഉപയോഗിക്കാം. പെര്‍ഫ്യൂം അല്പം എടുത്ത് ഒരു ടിഷ്യൂ പേപ്പറില്‍ പുരട്ടി നഖങ്ങള്‍ക്ക് മേല്‍ ഉരയ്ക്കുക. റിമൂവറിന്റെ ഫലം ചെയ്യും.
ഹെയര്‍സ്‌പ്രേ
ഹെയര്‍ സ്‌പ്രേയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഈ ഹെയര്‍സ്‌പ്രേ അല്പം ഒരു കോട്ടണില്‍ ഒഴിച്ച് നഖത്തില്‍ പുരട്ടി നന്നായി ഉരച്ചാല്‍ നെയില്‍ പോളിഷ് നീങ്ങിക്കിട്ടും.
Post Your Comments