KeralaLatest NewsNews

സൈബർ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി സർക്കാർ; നിയമഭേദഗതി ആലോചനയിൽ

തിരുവനന്തപുരം: വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൈബർ ഇടങ്ങളിൽ തേജോവധം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവിലുള്ള നിയമത്തിന്റെ പഴുത് മറികടക്കാൻ നിയമഭേദഗതി ആലോചനയിലെന്നും സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

Read also: പെരിയ ഇരട്ടക്കൊലക്കേസ്: കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിനോട് സി.ബി.ഐ.

സൈബര്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നവർ വർധിക്കുന്ന സാഹചര്യത്തിലും പ്രതികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചാൽ നിസഹായരാകുന്ന അവസ്ഥയാണ് പോലീസിനെന്നും തെളിവ് സഹിതം കണ്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു.

ഇതിനെ തുടർന്നാണ് സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. കേരള പോലീസ് ആക്ടിൽ ഭേദഗതി വരുത്തുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് മനോജ് എബ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button