COVID 19KeralaLatest NewsNews

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്നതിനിടെ കോ​ഴി​ക്കോ​ട്ട് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോവിഡ്  ബാ​ധി​ച്ചു മ​രി​ച്ചു. ചാ​ലി​യം സ്വ​ദേ​ശി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ചാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്.

Read also: സൈബർ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി സർക്കാർ; നിയമഭേദഗതി ആലോചനയിൽ

ഇന്നലെ മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 22 കൊവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 719 ആയി. കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകൾ പരമാവധി കൂട്ടിയും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ കൂടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

shortlink

Post Your Comments


Back to top button