Latest NewsIndiaNews

കോവിഡ് 19: രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു; മരണ നിരക്ക് 97,497

രാജ്യത്ത് 86428 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ രോഗികളുടെ എണ്ണം 62 ലക്ഷം (62,25,760) കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇത് വരെ രാജ്യത്ത് 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കോവിഡ് മരണം 97,497 ആയി ഉയർന്നു.

എന്നാൽ 86428 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പറയുന്നു. നിലവിൽ കോവിഡ് ചികിത്സയിൽ തുടരുന്നത് 9,04,441 പേരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 83.33 ശതമാനമാണ് രോഗമുക്തി നിരക്ക്. കർണാടകത്തിൽ 10,453 പേർക്കും ആന്ധ്രയിൽ 6,190 പേർക്കും തമിഴ്നാട്ടിൽ 5,546 പേർക്കും ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തു.

Read Also: ഹത്രാസ് ബലാത്സംഗം: സംസ്കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നൽകില്ലെന്ന് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രിയങ്ക

രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സർവേ ഫലം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ ഐസിഎംആർ നടത്തിയ രണ്ടാം സർവേയിലാണ് കണ്ടെത്തൽ. അൺലോക്ക് അഞ്ചിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഇന്ന് പുറത്തു വന്നേക്കും.

shortlink

Related Articles

Post Your Comments


Back to top button